Friday, October 3, 2014

BANG - BANG REVIEW


ബാങ്ങ് ബാങ്ങ് ... ഇന്ത്യൻ സിനിമ ചരിത്രത്തിലെ മികച്ച ആക്ഷൻ രംഗങ്ങളുമായി കണ്ടിരിക്കാവുന്ന ഒരു ചിത്രം ... 
വളരെ അധികം ഹൈപ്പ് സൃഷ്‌ടിച്ച ടീസർ ആയിരുന്നു ബാങ്ങ് ബാങ്ങിന്റെത് ... മറ്റുള്ളവരെ പോലെ തന്നെ വളരെ അധികം പ്രതീക്ഷകളോടെ ആയിരുന്നു ചിത്രം കാണാൻ പോയത് ... നൈറ്റ്‌ ആൻഡ്‌ ഡേ എന്ന ഹോളിവുഡ് ചിത്രം ടോം ക്രൂയിസ് എന്ന നടന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലോന്നല്ല എന്ന് ആ ചിത്രം കണ്ടവര്ക്കെല്ലാം അറിയാം . എന്നാൽ തന്നെ നായകനെ നന്നായി ബൂസ്റ്റ്‌ ചെയ്യാനും , മസാല രംഗങ്ങൾ ആഡ് ചെയ്യാനും ഒരുപാടു സാധ്യധ ഉള്ള പ്ലോടും , ആക്ഷൻ രംഗങ്ങളും ആ ചിത്രത്തിൽ ഉണ്ടായിരുന്നു . അത് തന്നെ ആകാം സിദ്ധാർത്തിനെ ഈ ചിത്രം എടുക്കാൻ പ്രേരിപ്പിച്ചതും . ഇന്ത്യൻ പാശ്ചാത്തലത്തിലേക്ക് ഈ ചിത്രത്തിനെ പറിച്ചു നട്ടപ്പോൾ ആക്ഷൻ രംഗങ്ങൾ അടക്കം എല്ലാത്തിന്റെയും നിലവാരം നിലനിർത്താൻ ടീമിനായി . 
Boosts
-------
ഹൃതിക് ........... ഹാറ്റ്സ് ഓഫ്‌ ..... ഒരു അപാര ഐറ്റം ആണ് ഇങ്ങേര് .. കയ്യിൽ ഇല്ലാത്തതായി ഒരു ഐറ്റവും ഇല്ല , ഡാൻസ് , ഫൈറ്റ് , ആക്ഷൻ , കോമഡി , അഭിനയം എല്ലാം അണ്ണന്റെ കയ്യിൽ ഉണ്ട് ... കത്രീന ക്യമാരോണ്‍ ഡിയസ് ചെയ്ത വേഷത്തിൽ എന്ന് കേട്ടപ്പോൾ ചില നിരീശ്വരവാദികൾ വരെ ദൈവത്തെ വിളിച്ചു ... പക്ഷെ ഒട്ടും ബോർ ആക്കാതെ കത്രീന തന്റെ റോൾ ചെയ്തൂ . സത്യത്തിൽ ഈ ചിത്രത്തിനു ഏറ്റവും അനുയോജ്യ കത്രീന കൈഫ്‌ തന്നെ .
സോങ്ങ്സ് എല്ലാം കൊള്ളാം . " തൂ മേരി " എന്ന പാട്ടിൽ ഹൃതിക്കിന്റെ ഡാൻസ് ഉണ്ട് എന്ന് മാത്രമേ ഞാൻ പറയുന്നുള്ളൂ , അതെങ്ങനെ ഉണ്ടാകും എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതെ ഉള്ളു . ആക്ഷൻ സീഖ്വൻസ് ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതാണ് . കത്തിയില്ലാതെ , ഓവറ ആക്കാതെ ആക്ഷൻ എങ്ങനെ എടുക്കാം എന്ന് മനസിലാക്കാൻ വിജയ്‌ കൃഷ്ണ ആചാര്യ അടക്കമുള്ള എല്ലാർക്കും ഈ ചിത്രം കാണാം . ചിത്രത്തിന്റെ ക്ലൈമക്സ് അടങ്ങുന്ന ഒരു 20 minutes ശെരിക്കും അഡ്രനാലിൻ പമ്പിങ്ങ് ആണ് . ഡയലോഗ്സും രസമുള്ളവയാണ് .
Disappoinments
-------
കഥാപരമായി വലുതൊന്നും ബാങ്ങ് ബാങ്ങിനു അവകാശപ്പെടാനില്ല എന്ന് നൈറ്റ്‌ ആൻഡ്‌ ഡേ കണ്ടിട്ടുള്ളവർക്ക് എല്ലാം ഊഹിക്കാവുന്നതെ ഉള്ളു . തിരക്കഥ അല്പ്പം മെച്ചപ്പെടുത്താമായിരുന്നു . ഹിന്ദി സംഭാഷണം മനസിലാകാത്തവർ ആണെങ്കിൽ 2 ആം പകുതി കൊറേ ബോർ അടിക്കാൻ ചാൻസ് ഉണ്ട് (അല്ലെങ്കിൽ തന്നെ കൊറച്ചു ലാഗ് ഫീൽ ചെയ്യും) . 
മൊത്തത്തിൽ പറഞ്ഞാ .... Its all about entertainment ... തീയറ്ററിൽ പോയി നന്നായി എന്ജോയ്‌ ചെയ്തു ഒരു ആക്ഷൻ ഫിലിം കാണാൻ താൽപ്പര്യമുള്ളവർക്ക് ചിത്രം ഉറപ്പായും കാണാം . ക്ലാസ്സിക്ക് മാത്രമേ കാണു എന്ന് നിർബന്ധമുള്ളവർ ഒഴിവാക്കുക . അങ്ങനുള്ളവർ ബെറ്റർ ഗോ ഫോര് ഹൈദർ ...നല്ല റിവ്യൂ ആണ് അതിനു ഓൾ ഇന് ഓൾ ലഭിക്കുന്നത് ... 
ഐ. എം. ഡി. ബിയിലെ ഒരു റിവ്യുവിൽ കണ്ട ഒരു സംഭവവും പറയാൻ ആഗ്രഹിക്കുന്നു
Bang Bang is how Dhoom 3 should have been .. 
Movie Rating : 3/5
Trade Rating : 4/5 (Box Office BB)

No comments:

Post a Comment