Monday, December 15, 2014

ORU VADAKKAN SELFIE

മലയാളസിനിമയിലെ ഒരു ബാലതാരംകൂടി നായികയാകുന്നു. ബേബി അഞ്ജുവിനും ബേബി ശാലിനിക്കും ബേബി സനൂഷയ്ക്കും ബേബി നസ്‌റിയയ്ക്കും ബേബി നിവേദയ്ക്കും പിറകെ ഇപ്പോള്‍ ബേബി മഞ്ജിമകൂടി. ഇപ്പോള്‍ ബേബിയല്ല, കൗമാരക്കാരിയാണ്. മുഖത്തെ പഴയ കുട്ടിത്തമൊക്കെ മാറി കുറേക്കൂടി പക്വത കൈവന്നിരിക്കുന്നു.
കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ശോഭനയുടെ ബാല്യം അവതരിപ്പിച്ചുകൊണ്ടായിരുന്നു മഞ്ജിമയുടെ അരങ്ങേറ്റം. തുടര്‍ന്ന് എട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു. കമല്‍ സംവിധാനം ചെയ്ത മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌ക്കാരവും ലഭിച്ചു. ഇതേ പുരസ്‌ക്കാരം കാബൂളിവാല എന്ന ഷോര്‍ട്ട് ഫിലിമിലെ പ്രകടനത്തെ മുന്‍നിര്‍ത്തിയും മഞ്ജിമയ്ക്ക് ലഭിച്ചിരുന്നു. പ്രിയവും സാഫല്യവുമാണ് മഞ്ജിമയുടെ ശ്രദ്ധേയമായ മറ്റു രണ്ട് ചിത്രങ്ങള്‍.
തിരുവനന്തപുരം നിര്‍മ്മലാഭവനില്‍നിന്ന് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ മഞ്ജിമ ഡിഗ്രിക്ക് ചെന്നൈയിലെ പ്രശസ്തമായ സ്റ്റെല്ലാ മേരീ കോളേജില്‍ ചേര്‍ന്നു. കണക്കായിരുന്നു ഐച്ഛികവിഷയം. അവിടുത്തെ കോളേജ് യൂണിയന്‍ ട്രഷറര്‍കൂടിയായിരുന്നു. ഡിഗ്രി പൂര്‍ത്തിയാക്കിയതിനു പിറകെയാണ് ഈ ചിത്രത്തിലേക്കുള്ള ക്ഷണം വരുന്നത്. അഭിനയരംഗത്തുനിന്ന് പൂര്‍ണ്ണമായി വിട്ടുനില്‍ക്കാനാണ് മഞ്ജിമ ആഗ്രഹിച്ചതെങ്കിലും വീണ്ടും അവിടേയ്ക്കുതന്നെ എത്തിപ്പെടാനുള്ള നിയതിയാണ് അവരെ കാത്തിരുന്നത്. നല്ല കഥയും കഥാപാത്രങ്ങളും ലഭിച്ചാല്‍മാത്രം പ്രൊഫഷനായി അഭിനയം കൊണ്ടുപോകുമെന്ന ദൃഢനിശ്ചയത്തിലാണ് മഞ്ജിമ.
അഭിനയിക്കാന്‍ എത്തുമ്പോള്‍ 63 കിലോയായിരുന്നു ഭാരം. കഥാപാത്രത്തിനുവേണ്ടി 8 കിലോ ഇതിനോടകം കുറച്ചുകഴിഞ്ഞു. ഡൈറ്റിംഗിന്റെയും വര്‍ക്കൗട്ടിന്റെയും കഠിനദിനങ്ങളിലാണ് മഞ്ജിമ ഇപ്പോള്‍

No comments:

Post a Comment